കമ്മ്യൂണിസം ഇന്ത്യയിൽ,ചരിത്രവും ഇടപെടലുകളും.

Share this post on

ഇന്ത്യയിൽ കമ്മ്യൂണിസം റഷ്യൻ വിപ്ലവ കാലത്താണ് ശക്തിയാർജിക്കുന്നത്, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകൾ ചെറുതല്ല. 1917റഷ്യ, ഫിബ്രവരിയിൽ നടന്ന ഒന്നാമത്തെ വിപ്ലവത്തിൽ ത്സാർ ഏകാധിപത്യം അട്ടിമറിച്ച് ഒരു താത്കാലിക ഭരണകൂടം റഷ്യയിൽ സ്ഥാപിതമായി. ലെനിൻറെ നേതൃത്വത്തിൽ നടന്ന രണ്ടാമത്തെ വിപ്ലവം ഈ താത്കാലിക ഭരണകൂടത്തെ അട്ടിമറിക്കുകയും സോവിയറ്റ് യൂണിയന്റെ സ്ഥാപനത്തിലേക്കു നയിക്കുകയും ചെയ്തു.

കമ്മ്യൂണിസം ഇന്ത്യയിലേക്ക്.

റഷ്യൻ വിപ്ലവം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും ആവേശം കൊള്ളിച്ചു.ബാലഗംഗാധര തിലക്,ബിപിൻ ചന്ദ്ര പാൽ തുടങ്ങിയ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾ റഷ്യയിലെ പുതിയ നേതാക്കൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു.1920 കളിൽ വിപ്ലവത്തെക്കുറിച്ച് കേട്ട അബ്ദുൾ സത്താർ ഖൈരിയും അബ്ദുൽ സബ്ബാർ ഖൈരിയും മോസ്കോയിലേക്ക് പോയി. മോസ്കോയിൽ, അവർ ലെനിനെ കണ്ടുമുട്ടി അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു.

ആവേശം കൊണ്ട ഇന്ത്യൻ ജനത, ബ്രിട്ടീഷുകാർക്ക് എതിരെ കൂടുതൽ ശക്തമായ കൂട്ടായ്മയിലേക്ക് നീങ്ങി തുടങ്ങി.

പിന്നീടണ് ഖിലാഫത് കലാപം നടക്കുന്നത്.പിന്നീട് ആദ്യകാല ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ ആവിർഭാവത്തിന് ഖിലാഫത്ത് പ്രസ്ഥാനം കാരണമായി.സുന്നി മുസ്ലിംകൾ അവരുടെ ആത്മീയ നേതൃ സ്ഥാനത്തായിരുന്നു അന്നത്തെ തുർക്കി സുൽത്താൻ ആയിരുന്ന അബ്ദുൽ ഹമീദ് രണ്ടാമനെ കണ്ടിരുന്നത്.അദ്ദേഹത്തെ ബ്രിട്ടീഷുകാർ സ്ഥാന ഭൃഷ്ടനാക്കിയതായിരുന്നു കലാപത്തിന് കാരണം.നിരവധി ഇന്ത്യൻ മുസ്‌ലിംകൾ കാലിഫേറ്റിന്റെ പ്രതിരോധത്തിൽ പങ്കുചേരാൻ ഇന്ത്യ വിട്ടു. സോവിയറ്റ് യൂണിയൻ സന്ദർശിച്ച അവരിൽ പലരും പന്നീട് കമ്മ്യൂണിസ്റ്റുകളായി.

1920 സഖാവ് എം.എന്‍.റോയ് മുന്‍കൈയെടുത്തു താഷ്‌കന്റില്‍ ഒക്ടോബര്‍ 17-ന് യോഗം ചേർന്നു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉസ്‌ബെക്കിസ്ഥാന്‍ സംസ്ഥാനത്തെ താഷ്‌കന്റ് നഗരത്തില്‍ ആയിരുന്നു യോഗം, എം.എന്‍.റോയ്, എവ്‌ലിന്റോയ്, അബനിമുഖര്‍ജി, റോസാഫിറ്റിന്‍, മുഹമ്മദലി, മുഹമ്മദ്‌ഷെഫീഖ് സിദ്ദിഖി, എം.പി.ബി.ടി.ആചാര്യ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സ:മുഹമ്മദ്‌ഷെഫീഖ് സിദ്ദിഖി സെക്രട്ടറിയായി കമ്യൂണിസ്റ്റുപാര്‍ട്ടിപാര്‍ട്ടിയുടെ പ്രഥമഘടകം രൂപീകരിക്കുകയും ചെയ്തു.അങ്ങനെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടു.

5 വർഷങ്ങൾക്ക് ശേഷം 1925 ഇൽ കൺപുരിൽ വെച്ച ഡിസംബർ 25 മുതൽ 28 വരെ സമ്മേളനം നടന്നു.ഇന്ത്യൻ കമ്മ്യൂണിസത്തിലെ സുപ്രധാന നാഴിക കല്ലായിരുന്നു അത്.വിവിധ കമ്മ്യൂണിസ്റ്റ്‌ പ്രാറ്ത്ഥങ്ങളെ ഒന്നിപ്പിച്ചു കൊണ്ടായിരുന്നു സമ്മേളനം.ഈ സമ്മേളനത്തിലാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ party,കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ (CPI) ആയി മാറുന്നത്.

തുടർന്ന് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇന്ത്യയിൽ വലിയ രീതിയിൽ വേട്ടയാടപ്പെട്ടു. ബ്രിട്ടീഷ് ഭരണകൂടം കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ നിരോധിച്ചു.വിവിധ കുറ്റങ്ങൾ ചുമത്തി നേതാക്കളെ അറസ്റ്റ് ചെയ്തു.എന്നാൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അതു കൊണ്ടൊന്നും തളർന്നില്ല,1930 കളിൽ കർഷകരുടെ സംഘടനയായ “കിസാൻ സഭയും”,വിദ്യാർത്ഥി സംഘടനയായ ASF ഉം രൂപീകരിച്ച സംഘടന, വിവിധ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്തു.നിരവധി കലാപങ്ങളും സമരങ്ങളും ബ്രിട്ടീഷ് ഭരണ കൂടങ്ങങ്ങൾക്കെതിരെയും ജന്മിത്വത്തിനും സാമൂഹിക അസമത്വത്തിനെതിരെയും നടത്തിപ്പോന്നു.ക്വിറ്റ് ഇന്ത്യ സമരത്തിൽ വിയോജിപ്പുകളോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടൊപ്പം ചേർന്നു പ്രവർത്തിച്ചു.

കേരളം ചുവക്കുന്നു

1912-ൽ സ്വദേശാഭിമാനി രാമകൃണ പിള്ള കാൾ മാർക്സിന്റെ ലഘുജീവചരിത്രം മലയാളത്തിൽ പ്രസിദ്ധപ്പെടുത്തുന്നതോടെയാണ് കമ്യൂണിസം എന്ന് ഇവിടെ കുറച്ചുപേരെങ്കിലും കേൾക്കുന്നത്. പിന്നീട് കമ്യൂണിസവുമായും സോഷ്യലിസവുമായും ബന്ധപ്പെട്ട ലേഖനങ്ങൾ രാമകൃഷ്ണപിള്ള പ്രസിദ്ധപ്പെടുതുകയുണ്ടായി . സഹോദരൻ അയ്യപ്പൻ സോവിയറ്റ് വിപ്ലവത്തെക്കുറിച്ച് ലേഖനം എഴുതി .എന്നിരുന്നാലും കമ്മ്യൂണിസ്റ്കരാണെന്നു പറയാൻ പോലും അന്ന് ആരും ധൈര്യപ്പെട്ടില്ല.പിന്നീട് കേരളത്തിൽ 1930 ലെ ഉപ്പു സത്യാഗ്രഹത്തോടെ സ്വതന്ത്ര സമരം സജീവമായി,അന്ന് സമരത്തിൽ പങ്കെടുത്ത പി. കൃഷ്ണപിള്ള, കെ.പി. ഗോപാലൻ, മൊയാരത്ത് ശങ്കരൻ, കെ. മാധവൻ, എൻ.സി. ശേഖർ തുടങ്ങിയവർ പിന്നീട് കമ്യൂണിസ്റ്റ് നേതാക്കളായി.

കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം 1931 ൽ തിരുവനന്തപുരത്തു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ലീഗ് രൂപം കൊണ്ടിരുന്നുവെങ്കിലും ഇതിനെ മാർക്സിസ്റ്റ്-ലെനിസിസ്റ്റുകാർ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായി അംഗീകരിച്ചിരുന്നില്ല.പാർട്ടി കെട്ടിപ്പടുക്കേണ്ടത് മുകളിൽ നിന്നുമാണ് എന്ന തത്ത്വം അംഗീകരിച്ചിരുന്നതുകൊണ്ടാണ് ഇത്.പിന്നീട് 1937 ൽ കോഴിക്കോടുള്ള തിരുവണ്ണൂരിൽ വച്ചു നടന്ന യോഗത്തോടെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം നിലവിൽ വന്നു. രഹസ്യമായിട്ടായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ.

ഏഷ്യയിൽ തന്നെ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ്‌ സർക്കാർ നിലവിൽ വരുന്നത് കേരളത്തിൽ ആയിരുന്നു.1957ൽ ഇ എം എസ് നമ്പൂതിരിപ്പാടിന്റ നേതൃത്വത്തിൽ ഉള്ള സർക്കാർ ആയിരുന്നു അത്.


Read more:

എന്താണ് കമ്മ്യൂണിസം ?

https://www.instagram.com/ayisharasheed/