കോൺഗ്രസ് ചരിത്രം,

Share this post on

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌,1885 മുതൽ ഇന്ത്യാ ചരിത്രത്തിലെ മാറ്റി നിർത്താൻ കഴിയാത്ത പ്രസ്ഥാനം. നിറഞ്ഞും തെളിഞ്ഞും ഇന്ത്യയുടെയും വൈദേശിക ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിലും വ്യക്തമായ കയ്യൊപ്പ് പതിപ്പിച്ച പ്രസ്ഥാനം. സ്വതന്ത്ര സമരത്തിൽ വീര ദേശീയ നേതാക്കളെ സംഭാവന ചെയ്ത പ്രസ്ഥാനം.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ ഘട്ടചർച്ചകൾ  രൂപപ്പെടുന്നത്  A.O ഹ്യൂമിൽ നിന്നാണ് .അദ്ദേഹം റിട്ടയർ ചെയ്ത ഒരു സിവിൽ സർവീസ് ജനറൽ സെക്രട്ടറിയായിരുന്നു,വിരമിക്കലിനു ശേഷം അദ്ദേഹം ഇന്ത്യയിൽ തന്നെ തങ്ങി. അന്നത്തെ വൈശ്രോയി ലോർഡ് റിപ്പണുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ടായിരുന്നു.വിദ്യാസമ്പന്നരായ ഇന്ത്യക്കാരെ ഉദ്യോഗ തലത്തിൽ പരിഗണിക്കണം എന്ന അഭിപ്രായക്കാരനായിരുന്നു ഹ്യൂമ്.ഇന്ത്യയിൽ ഉയർന്നു വരുന്ന രാഷ്ട്രീയമായ അവബോധത്തെ മാനിക്കണം എന്നും അദ്ദേഹം വാദിച്ചു.

1884 ൽ അദ്ദേഹം ബോംബെയിൽ എത്തി. ലോർഡ് റിപ്പൺന്റെ യാത്രയയപ്പ് പ്രമാണിച്ചായിരുന്നു അത്, പിന്നീട് അവിടെ മൂന്നു മാസം അവിടെ തങ്ങിയ ഹ്യൂമ് അവിടെയുള്ള ചില ഇന്ത്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

ഒരു വർഷത്തിന് ശേഷം 1885 “മാർച്ചിൽ indian national union conference ” കൽക്കട്ട യിൽ വെച്ചു നടത്താൻ തീരുമാനിച്ചു.പിന്നീട് സമ്മേളനം പൂനയിലേക്ക് മാറ്റി.കാരണം പൂന ആയിരുന്നു ഭൂപരമായി നടുക്ക് സ്ഥിതി ചെയ്തിരുന്നത്.മാത്രമല്ല “പൂന സർവ്വജനിക് സഭ ” കോൺഫറൻസിനു വേണ്ട സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു.എന്നാൽ പൂനയിൽ കോളറ പടരുകയും തുടർന്നു യോഗം ബോംബെയിലേക്ക് മാറ്റുകയും ചെയ്തു.

അങ്ങനെ ആദ്യത്തെ കോൺഗ്രസ്‌ ബോംബയിൽ 1885 ഡിസംബർ 28 തിങ്കളാഴ്ച ഗോകുൽ ദാസ് തേജ്‌പാൽ സംസ്‌കൃത യൂണിവേഴ്സിറ്റിയിൽ വെച്ചു നടന്നു.യോഗത്തിൽ 100 ആളുകൾ പങ്കെടുത്തു.അതിൽ 72 ആളുകളും അനൗദ്യോഗിക വ്യക്തികൾ ആയിരുന്നു.അവരെ മെമ്പർമാർ ആയി ഉൾപ്പെടുത്തി.ബംഗാളിൽ നിന്നുള്ള w.c ചാറ്റർജിയെ ആണ് ആദ്യത്തെ അധ്യക്ഷൻ ആയി തെരെഞ്ഞെടുത്തത്.അലെൻ ഒക്ടോവിയൻ ഹ്യൂം-ആദ്യ സെക്രട്ടറി ആയി ചുമതയേറ്റു.അതോടെ ഔദ്യോഗികമായി കോൺൺഗ്രെസ്സ് എന്ന പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്കുള്ള യാത്ര തുടങ്ങി.

അധ്യക്ഷ പ്രസംഗം

യോഗത്തിൽ പ്രസിഡന്റ്‌ നടത്തിയ പ്രഭാഷണം ശ്രേദ്ധേയമായിരുന്നു.കോൺഗ്രസിന്റെ പ്രസക്തിയെയും,ആവശ്യകതയെയും,ഉദ്ദേശത്തെയും അദ്ദേഹം ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ വെച്ചു.

കോൺഗ്രസിന്റെ ഉദ്ദേശവും പ്രസക്തിയും,അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ;

  • രാജ്യത്തെ ജനങ്ങളുടെ ഇടയിൽ ഐക്യവും സാഹോദര്യവും വളർത്തുക.
  • വംശ,ജാതി,പ്രാവിശ്യ വിവേചനം ഇല്ലാതാക്കുക
  • ദേശീയ ഐക്യം ദൃഡപ്പെടുത്തുക
  • ഇന്ത്യയിലെ വിദഗ്ദരായ വിദ്യാസമ്പന്നരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും –
  • പൊതു താല്പര്യത്തിനായി ഭാവിയിലെ നടപടികൾക്ക് വഴിയൊരുക്കുകയും ചെയ്യുക.

ആദ്യ കാലങ്ങളിൽ ബ്രിട്ടീഷ് ഭരണത്തോട് കോൺഗ്രസ്‌ എതിർപ്പ് പ്രകടില്ലിച്ചിരുന്നില്ല.മറിച് ഭരണ തലത്തിൽ അഭ്യസ്ത വിദ്യരായ ഇൻഡ്യക്കാർക് പങ്കാളിത്തം നേടികൊടുക്കുകയും ഇന്ത്യക്കാരുടെ ക്ഷേമത്തിന് ഗവണ്മെന്റ് ഇടപെടണം എന്ന ആവശ്യ ഉന്നയിക്കുകയുമാണ് ചെയ്തത്.

വിദേശിയുടെ കോൺഗ്രസ്.

അലൻ ഒക്ടോവിയോ ഹ്യൂമ് എന്ന വിദേശിയുടെ നേത്രത്വം വലിയ ചർച്ചകൾക്ക് വഴി വെച്ചു.ഒരു വിദേശി സസംഘടനയുടെ തലപ്പത്തു ഇരിക്കുന്നത് സ്വാഭാവികമായും ചില ചോദ്യങ്ങൾ ഉയർത്തി.