എന്താണ് കമ്മ്യൂണിസം?

Share this post on

കമ്മ്യൂണിസം,ലോകത്ത് ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു “ഇസം”ഉണ്ടോ എന്നത് സംശയമാണ്,കമ്മ്യൂണിസം പരാജയമാണോ അതോ അതിനു കാലിക പ്രസക്തി ഉണ്ടോ എന്നൊക്കെ തുടങ്ങി നിരന്തരമായ ചർച്ചകൾക്ക് അത് ഇന്നും വിധേയമായികൊണ്ടിരിക്കുന്നു,പക്ഷെ കമ്മ്യൂണിസം ഇന്നും നില നിൽക്കുന്ന ഒന്നാണ് എന്ന്‌ നമുക്ക് സംശയ ലേശമന്യേ അറിവുള്ള ഒരു കാര്യമാണ്,യഥാർത്ഥത്തിൽ കമ്മ്യൂണിസം ഒരു ദാർശനിക, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രത്യയശാസ്ത്രമാണ്, പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്യത്തിലാണ് ഇങ്ങനെ ഒരാശയം ഉയർന്നു വരുന്നത്. സ്വകാര്യ അവകാശങ്ങളെ ഒഴിവാക്കി പൊതുവായ ഒരു സാമ്പത്തിക ക്രമംഉള്ള ഒരു സമൂഹം രൂപപ്പെടുത്തുകയും അതുവഴി സാമ്പത്തികമായി സമത്വം കൈവരിക്കുകയും എന്നതാണ് കമ്മ്യൂണിസം കൊണ്ട് അർത്ഥമാക്കുന്നത്,കമ്മ്യൂണിസം ലോക ചരിത്രത്തെ തന്നെ മാറ്റി മറിച്ച ഒരു സിദ്ധാന്തം ആണ്. കമ്മ്യൂണിസത്തെ സംബന്ധിച്ച ചില പ്രധാന കാര്യങ്ങൾ നമുക്കൊന്ന് നോക്കാം !

മാർക്സിസം

കാറൽ മാർക്സ് എന്ന ജർമൻ ഫിലോസഫർ രൂപം കൊടുത്ത ആശയ സിദ്ധാന്തം ആണ് മാർക്സിസം എന്ന്‌ അറിയപ്പെടുന്നത്. ദാസ് ക്യാപിറ്റൽ,കമ്മ്യൂണിസ്റ് മാനിഫെസ്റ്റോ എന്നീ കൃതികളിലൂടെ അദ്ദേഹവും ആത്മ സുഹൃത്തും സഹായിയുമായ ഇംഗൽസ് ഉം ലോകത്തിന് തന്നെ പുതിയ ഒരു ആശയം തന്നെ നൽകി.അദ്ദേഹത്തിന്റെ പുതിയ സിദ്ധാന്ധം അനുസരിച്ചു, വ്യവസായിക വിപ്ലവത്തിനു ശേഷം മൂലധനം സമൂഹത്തിന്റെ ഒരു വിഭാഗം ആളുകളിൽ(ബൂർഷ്വാ) കേന്ദ്രീകരിക്കുകയും, അങ്ങനെ ഒരു മുതലാളിത്ത സമൂഹം രൂപപ്പെടുകയും,അവർ മറുപക്ഷം (തൊഴിലാളികൾ ) ത്തെ അവരുടെ സ്വന്തം നേട്ടങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തു.തല്ഫലം തൊഴിലാളികൾ എല്ലാ കാലവും ദരിദ്രരായി തുടരുകയും, തൊഴിലല്ലാതെ മറ്റു വരുമാന മാർഗ്ഗമില്ലാത്തതിനാൽ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി അവർ നിരന്തരമായി തൊഴിലെടുക്കേണ്ടിയും വരുന്നു,ബൂർഷ്വാസി കൂടുതൽ ഉല്പാദിപ്പിക്കാൻ തൊഴിലാളികളെ നിര്ബന്ധിപ്പിക്കുകയും,കൂടുതൽ ലാഭം കൊയ്യുകയും ചെയ്യും. എന്നാൽ തൊഴിലാളി അവർ ഉല്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ ലഭിക്കാൻ കൂടുതൽ തെഴിൽ ചെയ്യേണ്ടി വരികയും നിരന്തരം ചൂഷണത്തിന് വിധേയരാവുകയും ചെയ്തു കൊണ്ടിരുന്നു.ഈ പ്രതിപാസം മാറുകയും സമൂഹത്തിൽ സാമ്പത്തിക തുല്യത നടപ്പിലാക്കാനും അദ്ദേഹം ചില ആശയങ്ങൾ മുന്നോട്ടു വെക്കുന്നു, അവയിൽ പ്രധാനം വിപ്ലവങ്ങളിലൂടെ തൊഴിലാളി വർഗം അധികാരം പിടിച്ചെടുക്കുകയും,തൊഴിലാളികൾ അധികാരത്തിൽ വരികയും ചെയ്യുക എന്നതാണ്.പിന്നീട് സ്വകാര്യ അവകാശങ്ങൾ ഇല്ലാതെ ഒരു കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റ് ന്റെ കീഴിൽ ഉത്പാദനം അടക്കമുള്ള കാര്യങ്ങൾ ചെയ്യുകയും ജനങ്ങൾക്ക് അവരുടെ കഴിവിനും ആവശ്യങ്ങൾക്കും അനുസരിച് ലാഭ വിഹിധവും നൽകുകയും ചെയ്യും,ഇതാണ് മാർക്സിസ്റ്റ്‌ ആശയത്തിന്റെ എളിയ ഒരു സംഗ്രഹം,

ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രം

1917 ൽ റഷ്യയിൽ, തൊഴിലാളികളുടെയും സൈനികരുടെയും ഒരു കൂട്ടായ്മയായ “ബോൾഷോവിക് സേന” ലെനിൻ ന്റെ നേത്രത്വത്തിൽ അധികാരം പിടിച്ചെടുത്തു,നൂറ്റാണ്ടുകളായി ഭരണം നടത്തി പോന്നിരുന്ന “സാർ” ഭരണകൂടത്തെ വിപ്ലവങ്ങളിലൂടെ ആട്ടിമറിച്ചുകൊണ്ടായിരുന്നു ഇത്,അങ്ങനെ റഷ്യ ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ രാജ്യമായി മാറി,

കമ്മ്യൂണിസം ലോകത്ത്

നിലവിൽ ലോകത്ത് 5 രാജ്യങ്ങൾ ആണ് കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങൾ ആയി അറിയപ്പെടുന്നത്,ചൈന,ക്യൂബ,വിയറ്റ്നാം,നോർത്ത് കൊറിയ,ലാവോസ് , എന്നിവയാണ് ഈ അഞ്ചു രാജ്യങ്ങൾ.